ചാവക്കാട് കടൽ തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കിൽ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ,തീരദേശ പോലീസ് അന്വേഷണം ആരംഭിച്ചു

ചാവക്കാട് കടൽ തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കിൽ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ,തീരദേശ പോലീസ് അന്വേഷണം ആരംഭിച്ചു
May 26, 2025 02:42 PM | By Sufaija PP

തൃശൂർ ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ കണ്ടെത്തിയ മെറ്റൽ ലിങ്കുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. തീരദേശ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയിൽനിന്ന് കടലിലേക്ക് വലയെറിഞ്ഞ് മീൻ പിടിക്കുന്ന മത്സ്യതൊഴിലാളികൾക്ക് പെട്ടി കിട്ടിയത്.

കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കുകൾക്ക് ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ കണ്ടെത്തിയിരുന്നു. കപ്പലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൈഫിളുകളിൽ ഉപയോഗിക്കുന്ന തിരകൾ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതെന ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് മുനയ്ക്കകടവ് തീരദേശ പൊലീസിന്റെ പ്രാഥമിക നിഗമനം.

കടലിൽ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയിൽ 500 ൽ അധികം മെറ്റൽ ലിങ്കുകൾ ആണ് ഉണ്ടായിരുന്നത്. അര അടി വീതിയും ഒരടി നീളവും പെട്ടിക്കുണ്ട്. മുനയ്ക്കകടവ് പൊലീസ് കൊച്ചി നേവി അധികൃതരെയും തീരദേശ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ നാവികസേന ഇൻ്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.

Metal links used guns found iron box washed up Chavakkad coast investigation launched

Next TV

Related Stories
സ്‌കൂള്‍ മാറാൻ ഇനി ടി സി വേണ്ട.പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

May 29, 2025 03:08 PM

സ്‌കൂള്‍ മാറാൻ ഇനി ടി സി വേണ്ട.പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ മാറാൻ ഇനി ടി സി വേണ്ട.പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ...

Read More >>
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 23 വർഷം തടവും 75000 രൂപ പിഴയും വിധിച്ചു

May 29, 2025 02:10 PM

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 23 വർഷം തടവും 75000 രൂപ പിഴയും വിധിച്ചു

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 23 വർഷം തടവും 75000 രൂപ പിഴയും...

Read More >>
കടലാക്രമണ സാധ്യത

May 29, 2025 01:01 PM

കടലാക്രമണ സാധ്യത

കടലാക്രമണ...

Read More >>
സ്റ്റേഷൻ അടച്ചു പൂട്ടൽ ഉത്തരവ് മരവിപ്പിച്ചു.

May 29, 2025 12:19 PM

സ്റ്റേഷൻ അടച്ചു പൂട്ടൽ ഉത്തരവ് മരവിപ്പിച്ചു.

സ്റ്റേഷൻ അടച്ചു പൂട്ടൽ ഉത്തരവ്...

Read More >>
ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജി എച്ച് എസ്എസില്‍

May 29, 2025 11:27 AM

ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജി എച്ച് എസ്എസില്‍

ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജി എച്ച്...

Read More >>
കനത്ത ചൂട്:പുതിയ മാറ്റങ്ങളുമായി ആരോഗ്യ ഹജ്ജ് മന്ത്രാലയം

May 29, 2025 10:38 AM

കനത്ത ചൂട്:പുതിയ മാറ്റങ്ങളുമായി ആരോഗ്യ ഹജ്ജ് മന്ത്രാലയം

കനത്ത ചൂട്:പുതിയ മാറ്റങ്ങളുമായി ആരോഗ്യ ഹജ്ജ് മന്ത്രാലയം...

Read More >>
Top Stories










News Roundup